• June 23, 2021

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ റഷ്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

 പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ റഷ്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മൂന്ന് ദിവസത്തെ റഷ്യാ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. സന്ദര്‍ശന വേളയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ ഇന്ത്യ നടത്തും. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ഘട്ടം കൂടി പരിഗണിച്ചാകും ഇത്. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് സ്-400 സംവിധാനത്തിന്റെ കൈമാറ്റം 2021 ഡിസംബറിലേക്ക് റഷ്യ നീട്ടിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 5.4 ബില്യണ്‍ ഡോളറിന്റെ കരാറിനുള്ള പേയ്‌മെന്റ് നടപടികള്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം, റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം പുലര്‍ത്തുന്ന ചൈന ഇതിനകം തന്നെ അവിടെ നിന്ന് എസ് -400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആശങ്കകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

Related post