• November 27, 2021

കൂറുമാറാന്‍ കോണ്‍ഗ്രസ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 25 കോടി വാഗ്ദാനം ചെയ്‌തെന്ന് ഗെഹ്‌ലോട്ട്

 കൂറുമാറാന്‍ കോണ്‍ഗ്രസ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 25 കോടി വാഗ്ദാനം ചെയ്‌തെന്ന് ഗെഹ്‌ലോട്ട്

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് കൂറുമാറാന്‍ ബി.ജെ.പി 25 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനില്‍ ബി.ജെ.പിയുടെ അട്ടിമറി നീക്കം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 19 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മധ്യപ്രദേശിന് സമാനമായ അട്ടിമറി നീക്കം രാജസ്ഥാനിലും കോണ്‍ഗ്രസ് ഭയപ്പെടുന്നത്. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. 200 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണ പാര്‍ട്ടിക്കുണ്ട്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ 102 എം.എല്‍.എമാര്‍ പങ്കെടുത്തു. വിട്ടു നിന്ന അഞ്ച് എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും യോഗത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എം.എല്‍.എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍ പാര്‍പ്പിക്കും

Related post