• May 14, 2021

പൗരത്വ ഭേദഗതി ബില്ലിന് നിയമ പ്രാബല്യം , രാഷ്ട്രപതി ഒപ്പിട്ടു

 പൗരത്വ ഭേദഗതി ബില്ലിന്  നിയമ പ്രാബല്യം , രാഷ്ട്രപതി ഒപ്പിട്ടു

ലോകസഭയിലും ,രാജ്യസഭയിലും പാസ്സായ പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കി .
വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. ഗസറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വന്നു

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105-നെതിരെ 125-വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്.

അതേസമയം പാര്‍ലമെന്റില്‍ പൗരത്വ ബില്‍ പാസായതിന് പിന്നാലെ അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധ പ്രക്ഷോങ്ങള്‍ തുടരുകയാണ്. അസമില്‍ മൂന്ന് പ്രതിഷേധക്കാര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അസമില്‍ ആരംഭിച്ച പ്രതിഷേധം മേഘാലയിലേക്കും വ്യാപിച്ചു. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രി രമേശ്വര്‍ ടെലി എന്നിവരുടെ വീടുകള്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. സംസ്ഥാനത്ത് സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.

Related post