• October 16, 2021

രാമനവമി ആഘോഷം : നിയന്ത്രണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

 രാമനവമി ആഘോഷം : നിയന്ത്രണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

അയോധ്യയിലെ രാമനവമി ആഘോഷത്തിന് നിയന്ത്രണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഏപ്രില്‍ രണ്ടു വരെ അയോധ്യക്ക് പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കില്ല. ഇതുവരെയായി 24 കോവിഡ് കേസുകളാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മേളയുടെ ഭാഗമായ സരയൂ നദിയിലെ മുങ്ങി കുളിക്കും വിലക്കേര്‍പ്പെടുത്തി. കൂടാതെ നഗരത്തിലെ ഹോട്ടലുകളിലേയും ലോഡ്ജുകളിലേയും ബുക്കിങ് നിരോധിച്ചു. ക്ഷേത്രത്തിലും നഗരത്തിലും ജനങ്ങള്‍ കൂടിനില്‍ക്കുന്നതും സര്‍ക്കാര്‍ വിലക്കി.

കോവിഡ് പകരുന്നതിന്റെ ഭാഗമായി മേള നിര്‍ത്തവെക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ ഒത്തുകൂടുന്ന ആഘോഷങ്ങളും മത ചടങ്ങുകളും മാറ്റിവെക്കാന്‍ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുണ്ടായി. മേളയുമായി ബന്ധപ്പെട്ട പല ചടങ്ങുകളും വൈറസ് ബാധയുടെ പശ്ചാതലത്തില്‍ ഉപേക്ഷിച്ചു.

Related post