• May 13, 2021

ബംഗളൂരുവില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു

 ബംഗളൂരുവില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച ബംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര പോലീസ് അറസ്റ്റില്‍. ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്റര്‍ ഉയര്‍ത്തിപിടിച്ച് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു. മാധ്യമങ്ങളോടും പ്രതിഷേധക്കാരോടുമായി സംസാരിക്കവേ രാമചന്ദ്ര ഗൂഹയെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
പ്രതിഷേധ സ്ഥലത്ത് നിന്ന് മുപ്പതോളം പേരെ പോലീസ് ബലം പ്രയോഗിച്ച് ബസിലേക്ക് കയറ്റുന്നതായും ദൃശ്യങ്ങളുണ്ട്.
പ്രതിഷേധ മുന്നറയിപ്പിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധിച്ചം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്.

Related post