• October 22, 2021

രഞ്ജന്‍ ഗൊഗോയ് നൊബേല്‍ സമ്മാനത്തിന് അര്‍ഹന്‍: എ.പി അബ്ദുള്ളക്കുട്ടി

 രഞ്ജന്‍ ഗൊഗോയ് നൊബേല്‍ സമ്മാനത്തിന് അര്‍ഹന്‍: എ.പി അബ്ദുള്ളക്കുട്ടി

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഗൊഗോയ് രാജ്യസഭയില്‍ മാത്രമല്ല നൊബേല്‍ സമ്മാനത്തിന് പോലും യോഗ്യനാണ്.

ഗൊഗോയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ കടലില്‍ മത്സ്യത്തെപ്പോലെ ഊളിയിട്ട ഗൊഗോയെപ്പോലുള്ളവരുടെ സാന്നിധ്യം സഭയ്ക്ക് കരുത്താകുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

Related post