• October 16, 2021

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്

 ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് ശുപാർശ ചെയ്തത്. ഒരു മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യസഭാംഗമാവുന്നത് ഇത്യാദ്യമായാണ്.അയോധ്യ അടക്കമുള്ള വൻ വിവാദം സൃഷ്ടിച്ച പല കേസുകളുടെയും വിധികൾ വിരമിക്കുന്നതിനുമുമ്പ് അദ്ദേഹം നേതൃത്വം നൽകിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്.

സുപ്രിംകോടതിയിൽ ജനാധിപത്യം അപകടത്തിലാണെന്ന്, ചരിത്രത്തിൽ ഇടംപിടിച്ച വാർത്താ സമ്മേളനം നടത്തി വിളിച്ചുപറഞ്ഞ നാല് മുതിർന്ന ജഡ്ജിമാരിൽ പ്രധാനിയായിരുന്നു രഞ്ജൻ ഗൊഗോയ്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് ബാബരി മസ്ജിദ് കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തില്‍തന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസ് ലൈംഗികാരോപണം നേരിടുന്നത് ഗൊഗോയിയുടെ കാലത്താണ്.അസമില്‍ എന്‍ആര്‍സി നടപ്പാക്കിയപ്പോള്‍ ഗൊഗോയ് അതിന് അനുകൂലമായാണ് പ്രസംഗിച്ചത്.

രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയ്. അസം സ്വദേശിയായ ഗൊഗോയി 1954-ലാണ് ജനിച്ചത്. 2001 ല്‍ അദ്ദേഹം ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17 ന് വിരമിച്ചു.

Related post