• May 15, 2021

രഞ്ജി ട്രോഫിയില്‍ കേരളത്തിന് മേല്‍ക്കൈ

 രഞ്ജി ട്രോഫിയില്‍ കേരളത്തിന് മേല്‍ക്കൈ

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഡല്‍ഹിയ്ക്ക് അടിപതറുന്നു. 525 റണ്‍സിന് ഡിക്‌ളയര്‍ ചെയ്ത ്ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിയ്ക്ക് 29 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് മാത്രമാണ് ഇതുവരെ നേടാനായത്.
ഫോളോഓണ്‍ ചെയ്യുന്ന ഡല്‍ഹി വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെന്ന നിലയിലാണ്. റോബിന്‍ ഉത്തപ്പ(102), ക്യാപ്റ്റല്‍ സച്ചിന്‍ ബേബി(155), പി.രാഹുല്‍(97), സല്‍മാന്‍ നിസാര്‍(77) എന്നിവരുടെ മികവിലാണ് കേരളം ഒന്നാം ഇന്നിങ്‌സില്‍ 525 റണ്‍സെടുത്തത്.
ഉത്തപ്പ 221 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 102 റണ്‍സെടുത്ത് പുറത്തായി. സച്ചിന്‍ ബേബി 274 പന്തുകള്‍ നേരിട്ട് 13 ബൗണ്ടറികളോടെ 155 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ നിസാര്‍-സച്ചിന്‍ സഖ്യം 156 റണ്‍സും കൂട്ടിച്ചേര്‍ത്തു. രാഹുലും സക്‌സേനയും ഓപ്പണിങ് വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഉത്തപ്പയും രാഹുലും 118 റണ്‍സും കൂട്ടിചേര്‍ത്തു.

Related post