• October 26, 2021

ചുവട് മറന്ന് രണ്‍വീര്‍ ഓര്‍മ്മപ്പെടുത്തി സാറ

 ചുവട് മറന്ന് രണ്‍വീര്‍ ഓര്‍മ്മപ്പെടുത്തി സാറ

ആങ്ക് മാരെ വോ ലഡ്ക ആങ്ക മാരെ, ആങ്ക് മാരെ വോ ലഡ്കി ആങ്ക മാരെ. പാട്ടിനൊപ്പം നൃത്തം ചെയ്ത് രണ്‍വീറും സാറ അലിഖാനും. സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡിനിത്തിയപ്പോഴായിരുന്നു രണ്‍വീറും സാറയും റെഡ്കാര്‍പ്പറ്റില്‍ ചുവട് വെച്ചത്. രസകരമായ നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റെപ്പ് മറന്നുപോയ രണ്‍വീറിനെ സാറ ഓര്‍മ്മപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം.


2018 ല്‍ പുറത്തിറങ്ങിയ രണ്‍വീര്‍ സിങ്ങിന്റെ സോളോ ഹിറ്റ് ചിത്രമായിരുന്നു സിമ്പ.. റേഹിത്ത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. നടന്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാനാനായിരുന്നു രണ്‍വീറിന്റെ നായികയായി എത്തിയത്. ചിത്രം പോലെ തന്നെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.ആങ്ക് മാരെ വോ ലഡ്ക ആങ്ക മാരെ, ആങ്ക് മാരെ വോ ലഡ്കി ആങ്ക മാരെ. തുടങ്ങിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഗാനത്തിലെ രണ്‍വീറിന്റെ പല ചുവടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Related post