• July 27, 2021

എന്നെ തല്ലിക്കോളൂ; രണ്‍വീര്‍

 എന്നെ തല്ലിക്കോളൂ; രണ്‍വീര്‍

ദീപികയുടെ പുതിയ ഫോട്ടോ താരം പങ്കുവച്ചപ്പോള്‍ ഭര്‍ത്താവായ രണ്‍വീര്‍ സിംഗ് കമന്‌റുമായി രംഗത്തെത്തി. ഫോട്ടോയ്ക്ക് താഴെ എന്നെ തല്ലിക്കോളൂ എന്നാണ് രണ്‍വീര്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്‌റെ പ്രത്യേകത ആരാധകര്‍ കണ്ടുപിടിച്ചിട്ടുമുണ്ട്.


സിംപിള്‍ ലുക്കില്‍ നില്‍ക്കുന്ന ദീപികയുടെ മുടിയാണ് കമന്‌റിന് കാരണം. മുടി മുറിച്ച ശേഷം ദീപിക പങ്കുവെച്ച ചിത്രമാണ് ഇത്. നിരവധി കമന്‌റുകളാണ് ചിത്രത്തിന്‌റെ താഴെയായി വന്നുകൊണ്ടിരിക്കുന്നത്.
ആലിയ ഭട്ട്, ആയൂഷ്മാന്‍ ഖുറാന, ഫറാ ഖാന്‍ എന്നിങ്ങനെയുള്ള താരങ്ങളും കമന്റുമായി എത്തിയിരുന്നു. ഓ മൈ ഗോഡ്…. സുന്ദരി എന്ന് അഭിസംബോധനെ ചെയ്ത് കൊണ്ടാണ് ആലിയ എത്തിയത്.

Related post