• May 13, 2021

ആരാണ് രണ്‍വീറിന്‌റെ ജാക്കറ്റിലുള്ളത്.. മുഖം പ്രിന്‌റ് ചെയ്ത വസ്ത്രത്തിന്‌റെ വില കേട്ടാല്‍ ഞെട്ടും

 ആരാണ് രണ്‍വീറിന്‌റെ ജാക്കറ്റിലുള്ളത്.. മുഖം പ്രിന്‌റ് ചെയ്ത വസ്ത്രത്തിന്‌റെ വില കേട്ടാല്‍ ഞെട്ടും

ഫാഷന്‍ ലോകം എപ്പോഴും രണ്‍വീര്‍ സിങിനു പിറകെയാണ്. കാരണം, ഇന്ത്യന്‍ സിനിമയില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ ഇത്രയധികം നടത്തിയ മറ്റൊരു നടനുണ്ടാവില്ല. അടുത്തിടെ എയര്‍പോര്‍ട്ടിലെത്തിയ രണ്‍വീറിന്റെ ജാക്കറ്റിലാണ് ഫാഷന്‍ ലോകത്തിന്റെ കണ്ണുകളുടക്കിയത്. ഒരാളുടെ മുഖമായിരുന്നു ജാക്കറ്റില്‍ പ്രിന്റ് ചെയ്തിരുന്നത്.

ജപ്പാനില്‍ നിര്‍മിച്ച ഈ ജാക്കറ്റില്‍ ഹോളിവുഡ് നടന്‍ മാല്‍കം മക്‌ഡോവല്‍സിന്‌റെ മുഖമായിരുന്നു ഉണ്ടായിരുന്നത്. ”എ ക്ലോക്വര്‍ക് ഓറഞ്ച്” എന്ന സിനിമയില്‍ മാല്‍കം അവതരിപ്പിച്ച അലക്‌സ് എന്ന കഥാപാത്രം അദ്ഭുതപ്പെട്ടു നില്‍ക്കുന്ന ഒരു രംഗമാണിത്.


ക്ലാസിക് കോളറും ഫ്രണ്ട് ബട്ടനും വെല്‍റ്റ് ഡീറ്റെയ്ലും പോക്കറ്റുകളും ചേര്‍ന്ന ജാക്കറ്റിന്‌റെ വില ഏകദേശം 1,16,960 രൂപയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.ചാര്‍ക്കോള്‍ കാര്‍ഗോസ് ആണ് രണ്‍വീര്‍ ഇതിനൊപ്പം ധരിച്ചത്. ഗ്രേ സ്‌നീക്കേഴ്‌സ്, കറുത്ത തൊപ്പി, സ്‌പൈക്കി സണ്‍ഗ്ലാസ് എന്നിവയും ആക്‌സസറൈസ് ചെയ്തിരുന്നു.

Related post