• December 3, 2021

വൈദ്യുത ഷോക്ക് ഏല്‍പ്പിക്കുന്ന ലാത്തികള്‍ , കാഴ്ച തകരാറാക്കുന്ന ലേസര്‍ ഷോട്ടുകള്‍, പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ ഇറക്കി സര്‍ക്കാര്‍

 വൈദ്യുത ഷോക്ക് ഏല്‍പ്പിക്കുന്ന ലാത്തികള്‍ , കാഴ്ച തകരാറാക്കുന്ന ലേസര്‍ ഷോട്ടുകള്‍,  പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ ഇറക്കി സര്‍ക്കാര്‍

പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക തടയിടാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഇറക്കി സര്‍ക്കാര്‍ .ആത്യാധുനിക ആയുധങ്ങളും സുരക്ഷാകവചങ്ങളും അടങ്ങുന്ന സംവിധാനങ്ങളാണ് പോലീസിലെ പ്രത്യേക സേനക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് ഡല്‍ഹി ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹി സീലാംപൂര്‍ മോഖലയിലെ വിദ്യാര്‍ത്ഥിസമരം അക്രമാസക്തമായതോടെയാണ് റാപ്പിഡ് ആക്ഷന്‍ ടീം രംഗത്തിറങ്ങിയത്. ആത്യാധുനിക ആയുധങ്ങളാണ് സേന ഉപയോഗിക്കുക. അധികം ബലപ്രയോഗമില്ലാതെ എതിരാളിയെ വീഴ്ത്താനാകുന്ന വൈദ്യുത ഷോക്ക് ഏല്‍പ്പിക്കുന്ന ലാത്തികളും ഷീല്‍ഡുകളും പ്രത്യേകതയാണ്. സേനാംഗങ്ങളുടെ വേഷത്തിലുമുണ്ട് പ്രത്യേകത. ശക്തമായ കല്ലേറില്‍ ശരീരത്തിന് പോറല്‍ പോലുമേക്കാത്തവണ്ണമുള്ള ജാക്കറ്റുകളും ഹെല്‍മറ്റുകളും പ്രത്യേകം നല്‍കിക്കഴിഞ്ഞു. ഇതിനൊപ്പം, പോര്‍ട്ടബിള്‍ ലേസര്‍ ഡാസ്ലറുകളും ഉപയോഗിക്കുന്നു, ഇത് പ്രതിഷേധക്കാരുടെ കാഴ്ച കുറച്ച് മിനിറ്റ തകരാറിലാക്കുന്നു. ഈ ലേസര്‍ ഷോട്ടുകള്‍ക്ക് അഞ്ച് മുതല്‍ 15 മിനിറ്റ് വരെ കാഴ്ചശക്തി തകരാറിലാക്കാനാവും., ഇത് പ്രതിഷേധക്കാരുടെ ലക്ഷ്യം, ഡ്രൈവ്, ഓട്ടം അല്ലെങ്കില്‍ ചാടല്‍ എന്നിവ എന്നിവയെ അസാധ്യമാക്കുന്നു. കല്ലെറിയുന്നവരെ നിയന്ത്രിക്കാന്‍ ആയുധം വളരെ ഉപയോഗപ്രദമാണ്.പതിനായിരത്തോളം വരുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ ദേശീയ തലസ്ഥാനത്ത് കലാപങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ പോലീസ് ഉപയോഗിക്കുന്ന പോളീകാര്‍ബണേറ്റ് ഷീല്‍ഡുകള്‍ക്ക് പകരമാണ് ഷോക്ക് ഷീല്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. നേരിട്ട് തള്ളുന്നയാളെ ഉടന്‍ താഴെവീഴ്ത്താന്‍ ഷീല്‍ഡിനാകും. ഇതുകൂടാതെ അടുത്തുനിന്നാക്രമിച്ചാല്‍ ഏതാനും നിമിഷം കണ്ണുകാണാനാകാത്തവിധം ശക്തമായ ലേസര്‍ പ്രകാശം അടിക്കാനുള്ള സംവിധാനവും സേനക്കുണ്ട്. കല്ലേറു നടത്തുന്നവര്‍ക്കെതിരെ ലേസര്‍ ആയുധം അത്യന്തം ഫലപ്രദമാണെന്നാണ് അനുഭവം. 15 മിനിറ്റുവരെ അക്രമിക്ക് ഒന്നും ചെയ്യാനാകില്ല. നിലവില്‍ ഒരു സേനാംഗത്തിനുള്ള ഉപകരണങ്ങള്‍ക്ക് മാത്രം 20,000 രൂപയാണ് ചിലവ്. 10,000 റാപ്പിഡ് ആക്ഷന്‍ സേനയെയാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ സജ്ജമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച, ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത് . നിരവധി പ്രദേശങ്ങളില്‍ നിരോധനാഞ്ജ ഏര്‍പ്പെടുത്തിയിരുന്നു.

Related post