• October 28, 2021

കൊറോണ വൈറസ് ബാധയെ നേരിടാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം

 കൊറോണ വൈറസ് ബാധയെ നേരിടാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം

കൊറോണ വൈറസ് ബാധയെ നേരിടാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ. ചൈനയില്‍ പഠിക്കാനും വിനോദ സഞ്ചാരത്തിനും പോയവരാണ് നിരീക്ഷണത്തിലുള്ളവരില്‍ ഭൂരിഭാഗവും. ഇതില്‍ ഏഴുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയച്ച രക്തസാമ്പിളില്‍ അഞ്ചുപേരുടേത് നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് വന്നു. ഇതില്‍ രണ്ടുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ഉണ്ട്.

രോഗ്യ ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലയിലും രണ്ട് ആശുപത്രികളില്‍ വീതം ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കും. ചൈനയില്‍ നിന്നെത്തുന്നവര്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം. 28 ദിവസമായിരിക്കും നിരീക്ഷണം. പുറത്തുനിന്നെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം കൊച്ചി വിമാനത്താവളത്തിലുണ്ട്. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Related post