• October 26, 2021

റേഷന്‍ കടകളിലൂടെ ഇനി ചിക്കനും മട്ടനും

 റേഷന്‍ കടകളിലൂടെ ഇനി ചിക്കനും മട്ടനും


രാജ്യത്തെ റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും ലഭിച്ചേക്കും. നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം പുതിയ പദ്ധതി നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഗോതമ്പ്, അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവയാണ് റേഷന്‍ കടകള്‍ വിതരണം ചെയ്യുന്നത്

കേന്ദ്ര സര്‍ക്കാര്രിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ ജനങ്ങള്‍ക്ക് ന്യൂട്രീഷന്‍ അടങ്ങിയ ഭക്ഷണം കൊടുക്കാനാണ് പ്രാധാന്യം നല്‍കുന്നത്.

ഇന്ത്യയിലെ ദരിദ്രരായവര്‍ക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണം കൊടുക്കണമെന്ന റിപ്പോര്‍ട്ടും നീതി ആയോഗ് നിര്‍ദ്ദേശിക്കുന്നുവെന്നാണ് വിവരം. അതുകൊണ്ടു തന്നെ റേഷന്‍ കടകള്‍ വഴി സാധാരണക്കാര്‍ക്ക് ന്യായമായ വിലക്ക് ചിക്കനും മട്ടനും മത്സ്യവും മുട്ടയും നല്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Related post