• October 17, 2021

ആർബിഐ പലിശ നിരക്കുകൾ കുറച്ചു

 ആർബിഐ  പലിശ നിരക്കുകൾ കുറച്ചു

പലിശ നിരക്കുകൾ കുറച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. 5.15 ൽ നിന്ന് 4.4 ആയാണ് റിപ്പോ നിരക്ക് കുറച്ചത്. റിവേഴ്സ് റിപ്പോ 0.90 ശതമാനവും കുറച്ചിട്ടുണ്ട്. നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്നുശതമാനമായി. എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

തീരുമാനം വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കാനാണെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംപിസിയിലെ ആറുപേരില്‍ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു.

Related post