• October 22, 2021

റിവേഴ്‌സ് റീപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു, ബാങ്കുകള്‍ക്ക് 50,000 കോടി നല്‍കും: ആര്‍ബിഐ

 റിവേഴ്‌സ് റീപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു, ബാങ്കുകള്‍ക്ക് 50,000 കോടി നല്‍കും: ആര്‍ബിഐ

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്ന ഉത്തേജക പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് 50,000 കോടി നല്‍കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഇതിന്റെ പകുതിയെങ്കിലും ഇടത്തരം, ചെറുകിട സ്ഥാപനങ്ങള്‍ക്ക് നല്‍കണം. നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നല്‍കും. ബാങ്കിങ് ഇതര, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഈ തുക ലഭ്യമാക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്.

വാണിജ്യബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശനിരക്കായ റിവേഴ്‌സ് റീപ്പോ നിരക്ക് 4.0% നിന്നു കാല്‍ ശതമാനം കുറച്ച് 3.75 ശതമാനമാക്കി. റീപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. ബാങ്കുകള്‍ ഡിവിഡന്റ് നല്‍കരുത്. സെപ്റ്റംബറിനു ശേഷം പുനരവലോകനം നടത്തും. സംസ്ഥാനങ്ങള്‍ക്ക് 60% കൂടുതല്‍ ഫണ്ട് നല്‍കും. ഈ സാമ്പത്തിക വര്‍ഷം 1.9% വളര്‍ച്ചാനിരക്ക് ഇന്ത്യ നിലനിര്‍ത്തിയേക്കും. 202122ല്‍ 7.4% വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. ജി20 രാജ്യങ്ങളില്‍ ഏറ്റവും മികച്ച വളര്‍ച്ച ഇന്ത്യയുടേതാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

നിലവിലെ സാഹചര്യം ആര്‍ബിഐ പരിശോധിച്ചു വരുകയാണ്. 2008-09നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത സാമ്പത്തിക മാന്ദ്യത്തെയാവും രാജ്യങ്ങള്‍ നേരിടേണ്ടി വരികയെന്നു ഏപ്രില്‍ 14നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 34.6ശതമാനം താഴ്ന്നു. പ്രതിസന്ധികള്‍ പരിഹരിച്ചു തിരിച്ചുവരും. ലോക്ഡൗണ്‍ കാലയളവില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗം 30% കുറഞ്ഞെന്നും ആര്‍ബിഐ ഗവണര്‍ പറഞ്ഞു.

Related post