• October 17, 2021

ബാങ്ക് ലോണുകൾക്ക് 3 മാസത്തേക്ക് തിരിച്ചടവ് വേണ്ട

 ബാങ്ക് ലോണുകൾക്ക് 3 മാസത്തേക്ക് തിരിച്ചടവ് വേണ്ട

കേന്ദ്രം 1.70 ലക്ഷം കോടി രൂപയുടെ കൊറോണ ആശ്വാസപദ്ധതികൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും രാജ്യത്തിന്റെ വൈറസ്‌വിരുദ്ധ ശ്രമങ്ങളിൽ അണിചേർന്നു. രോഗഭീതിയുടെ പശ്ചാത്തലത്തിലും ആർബിഐയുടെ പുതിയ നയപ്രഖ്യാപനം ഓഹരി വിപണിക്ക് ഉണർവ്വേകി. സമീപനാളുകളിൽ കോർപ്പറേറ്റ് ബോണ്ട് മാർക്കറ്റിലും ബാങ്കിങ് മേഖലയിലുമുണ്ടായിരുന്ന പണലഭ്യതയിലെ കുറവിനു പരിഹാരമുണ്ടാക്കുന്ന നടപടികളാണ് കേന്ദ്രബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറച്ചത് ഭവന, വാഹന, വ്യക്തിഗത വായ്പാപലിശനിരക്കയിൽ ഗണ്യമായ കുറവ് വരുത്തും . ബാങ്കുകളുടെ പക്കൽ കൂടുതൽ പണം എത്തുകയും ചെയ്യും.
ബാങ്ക്‌ ലോണുകൾക്ക് മൂന്നുമാസത്തേക്ക് തിരിച്ചടവ് വേണ്ട. നിശ്ചിതകാലാവധി ലോണുകൾക്കാണ് ഈ ഇളവ്.
മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് 2020 വർഷത്തിലെ ഇന്ത്യയുടെ വളർച്ചാസാധ്യത 5.3 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി കുറച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് ആർബിഐ യുടെ പുതിയ നടപടികൾ.
ഇന്നത്തെ മൊത്തം നടപടികൾ കൊണ്ട് ഏകദേശം 3.75 ലക്ഷം കോടിയുടെ പുതിയ പണലഭ്യത വിപണിയിലുണ്ടാകും.

Related post