• June 15, 2021

കൊവിഡിന് ശേഷം വരുന്ന ദാരിദ്ര്യത്തിന്റെ മഹാമാരിയെ നേരിടാന്‍ തയ്യാറാകണം

 കൊവിഡിന് ശേഷം വരുന്ന ദാരിദ്ര്യത്തിന്റെ മഹാമാരിയെ നേരിടാന്‍ തയ്യാറാകണം

Pope Francis speaks during his general audience in St. Peter’s Square at the Vatican April 18. (CNS photo/Paul Haring) See POPE-AUDIENCE-NAME April 18, 2018.

കൊവിഡിന് ശേഷമുള്ള ലോകത്തെ നേരിടാന്‍ തയ്യാറെടുക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. കൂടുതല്‍ നീതിപൂര്‍വ്വമായി പെരുമാറുന്ന ഒരു സമൂഹമാണ് ഉയര്‍ന്നു വരേണ്ടത്. കൊവിഡിന് ശേഷം വരുന്ന ദാരിദ്ര്യത്തിന്റെ മഹാമാരിയെ നേരിടാന്‍ ജനങ്ങള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും പോപ്പ് ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തില്‍ സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. മാനവികതയുടെ മഹത്തായ പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മള്‍ പഠിക്കേണ്ട പാഠം ഒരേ മാനവികതയുടേതാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. ഒരു പുതിയ യാഥാര്‍ത്ഥ്യത്തെ സൃഷ്ടിച്ചെടുക്കേണ്ട കടമ നമുക്കുണ്ട്. പ്രത്യേകിച്ച് ദരിദ്രര്‍ക്ക് വേണ്ടിയും ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും. കൂടുതല്‍ നീതിപൂര്‍വ്വകമായ ഒരു സമൂഹം കെട്ടിപ്പെടുത്തില്ലെങ്കില്‍ കഷ്ടപ്പാടുകളെല്ലാം വെറുതെയായി പോകും എന്നു പാപ്പ ഓര്‍മ്മപ്പെടുത്തി. ലോകത്ത് ദാരിദ്ര്യത്തിന്റെ മഹാമാരി അവസാനിപ്പിക്കാന്‍ പരിശ്രമിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.

Related post