• July 31, 2021

സ്പാനിഷ് സൂപ്പര്‍ കപ്പിൽ മുത്തമിട്ട് റയല്‍ മാഡ്രിഡ്

 സ്പാനിഷ് സൂപ്പര്‍ കപ്പിൽ മുത്തമിട്ട് റയല്‍ മാഡ്രിഡ്

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടത്തിൽ മുത്തമിട്ട് റയല്‍ മാഡ്രിഡ് . എതിരാളിയായ അത്ലറ്റിക്കോ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-1 നായിരുന്നു റയൽ തളച്ചത്. ഇത് 11-ാം തവണയാണ് റയല്‍ സൂപ്പര്‍കപ്പില്‍ മുത്തമിടുന്നത്.

റയലിന് വേണ്ടി ഡാനി കര്‍വാജല്‍, റോഡ്രിഗോ, ലുക മോഡ്രിച്ച്, സെര്‍ജിയോ റമോസ് എന്നിവര്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ചു.ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

അത്ലറ്റികോക്ക് വേണ്ടി കിക്കെടുത്ത സൗളിന്റെ ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടിതെറിച്ചു. തോമസിന്റെ കിക്ക് ഗോളി തിബൗട്ട് വലതുവശത്തേക്ക് പറന്ന് തടുത്തു. അതിനിടയിൽ കീറണ്‍ ട്രിപ്പിയര്‍ മാത്രമാണ് അത്‌ലറ്റികോയ്ക്ക് ആശ്വാസമായത്. കളിയില്‍ ആധിപത്യം നേടുകയും കൂടുതല്‍ ഗോളാക്രമണങ്ങള്‍ നടത്തുകയും ചെയ്ത റയല്‍ അര്‍ഹിച്ച വിജയമാണ് കൊയ്തത്.

Related post