• July 28, 2021

കീബോര്‍ഡിലെ A B C D എന്താണ് ഇങ്ങനെ?

 കീബോര്‍ഡിലെ   A B C D എന്താണ് ഇങ്ങനെ?

മൊത്തം തലതിരിച്ചാണല്ലോ .. കാരണമുണ്ട് .അതിന്റെ മോഡല്‍ പഴയ ടൈപ്പ് റെറ്റര്‍ ആണ്. ടൈപ്പ്‌റൈറ്റര്‍ കണ്ടു പിടിച്ചത് ക്രിസ്റ്റഫര്‍ ലാഥം ഷോള്‍സ് ആണ്. 1873 ല്‍ റെമിങ്ടണ്‍ ആംസ് കമ്പനിയാണ് ആദ്യത്തെ ടൈപ്പ്‌റൈറ്റര്‍ വിപണിയില്‍ ഇറക്കിയത്.

അക്കാലത്ത് ടൈപ്പ് റൈറ്ററിന്റെ വേഗം നന്നേ കുറവായിരുന്നു. അടുത്തടുത്തുള്ള അക്ഷരങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് കൊണ്ട് ടൈപ്പ്‌റൈറ്ററുകള്‍ ജാമാകുന്നത് സവ്വസാധാരണമായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് ഷോള്‍സ് തന്നെയാണ്. ഇംഗ്ലീഷ് അക്ഷരമാലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ ഏതൊക്കെ ആണെന്ന് അദ്ദേഹം കണ്ടെത്തി. ഇത്തരം അക്ഷരങ്ങള്‍ കഴിയുന്നത്ര അകന്നു നില്‍ക്കുന്നു എന്ന് ഉറപ്പ് വരുത്തും വിധം അദ്ദേഹം ടൈപ്പ്‌റൈറ്ററിലെ അക്ഷരമാല ക്രമപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ‘ Q,W,E,R,T,Y …’ എന്നു തുടങ്ങുന്ന ടൈപ്പ്‌റൈറ്റര്‍ ഉടലെടുക്കുന്നത്.

ആധുനിക കംപ്യൂട്ടറിലെ കീ ബോര്‍ഡുകളും ഇതേ മാതൃക തന്നെയാണ് പിന്തുടരുന്നത്. ഷോള്‍സ് ക്രമപ്പെടുത്തിയ അക്ഷരമാലയ്ക്ക് പുറമെ മറ്റു ചില സ്‌പെഷല്‍ ഫംങ്ഷന്‍ കീകളും കംപ്യൂട്ടര്‍ കീബോര്‍ഡില്‍ ഉണ്ടെന്നു മാത്രം.

Related post