• July 28, 2021

വിദ്യാഭ്യാസം ഭരണഘടനയെ അറിഞ്ഞ് ആരംഭിക്കണം; മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ്

 വിദ്യാഭ്യാസം ഭരണഘടനയെ അറിഞ്ഞ് ആരംഭിക്കണം; മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ്

ജനുവരി 26 മുതല്‍ മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണിതെന്ന് വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വര്‍ഷ ഗയ്ക്വാദ് ഉത്തരവില്‍ വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ പല കോണുകളിലും പ്രതിഷേധം നടക്കവെയാണ് ഭരണഘടനയുടെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ ആഴത്തില്‍ എത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മഹാ വികാസ അഘാഡി സര്‍ക്കാരിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമാണ് സംസ്ഥാനത്തെ പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്.

Related post