• June 19, 2021

നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്കു കനത്ത പിഴ ചുമത്തും: മുഖ്യമന്ത്രി

 നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്കു കനത്ത പിഴ ചുമത്തും: മുഖ്യമന്ത്രി

സംസ്ഥാനത്തേയ്ക്ക് റോഡ്, റെയില്‍, വ്യോമമാര്‍ഗം വരുന്ന എല്ലാവരും റജിസ്റ്റര്‍ ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവിരുദ്ധമായി ആരും വരരുത്. കുറുക്കുവഴികളിലൂടെ സംസ്ഥാനത്ത് എത്തുന്നവര്‍ക്കു കനത്ത പിഴ ചുമത്തും. റജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് 28 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തും. വീട്ടില്‍ ക്വാറന്റീനില്‍ കഴിയാത്തവര്‍ സ്വന്തം ചെലവില്‍ കഴിയേണ്ടി വരും. സ്ഥിരമായി അതിര്‍ത്തികടന്നു പോയിവരുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കും. പൊലീസിനെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. ഇവര്‍ക്കു പ്രത്യേക ബാഡ്ജ് നല്‍കും. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും.

മുന്‍കൂട്ടി അറിയിക്കാതെ ട്രെയിന്‍ സര്‍വീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും കത്തയച്ചു. ട്രെയിനുകളില്‍ വരുന്ന എല്ലാവര്‍ക്കും റജിസ്‌ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം. കേരളത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post