• June 15, 2021

കോവിഡ്; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

 കോവിഡ്; തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു

തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണെന്ന് മന്ത്രി കടകംപള്ളി. സമരങ്ങളില്‍ പത്തുപേരിലധികം പങ്കെടുക്കരുത്. സര്‍ക്കാര്‍ പരിപാടികളില്‍ 20പേരില്‍ താഴെ മാത്രം. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കൂട്ടിരിപ്പിന് ഒരാള്‍ മാത്രം പാടുള്ളു. ഒാട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ പേരും വണ്ടിനമ്പറും കുറിച്ചെടുക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കോവിഡ്–19 രോഗികള്‍ കൂടിയ പശ്ചാത്തലത്തിലായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗം.

Related post