• May 13, 2021

ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോ തന്നെ ഒന്നാമൻ

 ഉപയോക്താക്കളുടെ എണ്ണത്തിൽ  ജിയോ തന്നെ ഒന്നാമൻ

2019 നവംബറിലെ ട്രായ് സബ്സ്ക്രിപ്ഷൻ ഡാറ്റ പ്രകാരം, വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ഒന്നാമത്. അഞ്ച് ദശലക്ഷം പുതിയ ഉപയോക്താക്കളുമായി ജിയോ ഒന്നാമതെത്തിയിരിക്കുന്നത്. അതേസമയം ഐഡിയയ്ക്ക് 30 ദശലക്ഷത്തിലധികം വരിക്കാരെ കഴിഞ്ഞ വർഷം നഷ്ടമായി . ഇതോടെ മൊത്തം ജിയോ വരിക്കാരുടെ എണ്ണം 369.93 ദശലക്ഷമായി.

നവംബറിലെ സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ കാണിക്കുന്നത് റിലയൻസ് ജിയോയുടെ വിപണി വിഹിതം 32.04 ശതമാനവും വോഡഫോൺ ഐഡിയയുടേത് 29.12 ശതമാനവുമാണ് എന്നതാണ്. 28.35 വിപണി വിഹിതമുള്ള മൂന്നാമത്തെ വലിയ ടെൽകോയാണ് ഭാരതി എയർടെൽ. എയർടെല്ലിന്റെ വരിക്കാരുടെ എണ്ണം 300 ദശലക്ഷത്തിൽ കുറവാണ്. കഴിഞ്ഞ ഒരു വർഷമായി ഇത് ഏകദേശം 280-285 ദശലക്ഷത്തിനിടയിലാണ്.

Related post