• August 2, 2021

വീണ്ടുമൊരു റൊണാള്‍ഡോ മാജിക്

 വീണ്ടുമൊരു റൊണാള്‍ഡോ മാജിക്

റൊണാള്‍ഡോ മാജികിന് ഒരിക്കല്‍ കൂടി സാക്ഷ്യം വഹിച്ച് ഫുട്‌ബോള്‍ ആരാധകര്‍. റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോളില്‍ സീരി എയില്‍ യുവെന്റസിന് ഇന്നലെ ജയം സ്വന്തം. അതിമനോഹരമായ മാന്ത്രിക കാഴ്ച്ചയ്ക്കാണ് ഇന്നലെ ഫുട്്ബോള്‍ പ്രേമികള്‍ സാക്ഷ്യം വഹിച്ചതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയിക്കേണ്ട കാര്യമില്ല. കാരണം അങ്ങിനൊരു ഹെഡര്‍ ഗോളാണ് ഇന്നലെ യുവന്‌റസിന് വിജയം സമ്മാനിച്ചത്. ഒന്നാം പകുതി തീരാന്‍ വെറും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് റൊണാള്‍ഡോയുടെ അസാമാന്യ ഹെഡറില്‍ ഗോള്‍ പിറന്നത്. ഇതോടെ യുവെ കളിയില്‍ ലീഡും പിന്നാലെ വിജയവും കൈയ്യിലാക്കി. 2.56 മീറ്റര്‍ ഉയരത്തില്‍ സാംപ്‌ദേറിയ ബോക്‌സിലേക്ക് വന്ന പന്തിനാണ് അസാമാന്യ മികവോടെ വായുവില്‍ ഉയര്‍ന്നുചാടി റൊണാള്‍ഡോ ഗോളിലേക്ക് വഴി കാട്ടിയത്.19 ാം മിനിറ്റില്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ യുവയെ ജിയാന്‍ലൂക്ക കപ്രാരിയുടെ 35ാം മിനിറ്റിലെ ഗോളില്‍ സാംപ്‌ദോറിയ സമനിലയില്‍ പിടിച്ചതാണ്.
ഇതോടെ 17 കളികളില്‍ നിന്ന് 42 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഒരു മത്സരം കുറവ് കളിച്ച ഇന്റര്‍ മിലാന്‍ 39 പോയിന്റുമായി പിന്നാലെയുണ്ട്.

Related post