• September 28, 2021

ആന്റീബോഡികളെ പ്രതിരോധിയ്ക്കാന്‍ വൈറസ് നിരന്തര രുപമാറ്റം വരുത്തുന്നതായി ഗവേഷകര്‍

 ആന്റീബോഡികളെ പ്രതിരോധിയ്ക്കാന്‍ വൈറസ് നിരന്തര രുപമാറ്റം വരുത്തുന്നതായി ഗവേഷകര്‍

Microscopic illustration of the spreading 2019 corona virus that was discovered in Wuhan, China. The image is an artisic but scientific interpretation, with all relevant surface details of this particular virus in place, including Spike Glycoproteins, Hemagglutinin-esterase, E- and M-Proteins and Envelope.

കൊവിഡിനെതിരെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റീബോഡികളെ പ്രതിരോധിയ്ക്കാന്‍ വൈറസ് നിരന്തര രുപമാറ്റം വരുത്തുന്നതായി ഗവേഷകര്‍. ഇന്ത്യയില്‍ മാത്രം കൊവിഡ് 19 വൈറസിന്റെ 19 വകഭേദങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. 133 രാജ്യങ്ങളില്‍നിന്നുമുള്ള 2,40,0000 വൈറസ് ജിനോമുകള്‍ പരിശോധിച്ചതില്‍ 86 വകഭേദങ്ങളെയാണ് കണ്ടെത്തിയത്.

ഇവയില്‍ 19 എണ്ണം ഇന്ത്യയിലാണ്. സിഎസ്‌ഐആര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്, കര്‍ണൂല്‍ മെഡിക്കല്‍ കോളേജ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആന്റിബോഡികളെ പ്രതിരോധിയ്ക്കാന്‍ ശേഷിയുള്ള വൈറസുകളാണ് ഇവയെന്ന് ഗവേഷകര്‍ പറയുന്നു. വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന ആശകയാണ് ഇതോടെ ഉയരുന്നത്. എന്നാല്‍ വാക്‌സിന്‍ ഫലപ്രദമാകില്ല എന്നല്ല, മറിച്ച് വാക്‌സിന്റെ ശേഷി കുറയ്ക്കും എന്നതാണ് കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രശ്‌നം എന്ന് ഗവേഷകരില്‍ ഒരാള്‍ വ്യക്തമാക്കുന്നത്.

Related post