• June 18, 2021

റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ടുകളുടെ വില്പന ആരംഭിച്ചു

 റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ടുകളുടെ വില്പന ആരംഭിച്ചു

റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ടുകളുടെ വില്പന ആരംഭിച്ചു. 2020- 21 സാമ്പത്തിക വര്‍ഷത്തെ മൂന്നാമത് സ്വര്‍ണ ബോണ്ടുകളുടെ വില്പനയാണ് ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ 12ന് അവസാനിക്കും. ഇഷ്യു വില 4,677 രൂപയായി നിശ്ചയിച്ചുണ്ട്. ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ക്ക് 4,627 രൂപയാണ് വില. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് കുറഞ്ഞ നിക്ഷേപം. മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. നിക്ഷേപത്തിന് 2.5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തീയതിയില്‍ ഇഷ്യു ചെയ്ത് രണ്ടാഴ്ച്ചക്കുള്ളില്‍ ബോണ്ടുകള്‍ സ്റ്റോക്ക് എക്‌സേഞ്ചുകള്‍ വഴി വിറ്റഴിക്കാവുന്നതാണ്. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി 2015 ലാണ് പരാധികാര സ്വര്‍ണ ബോണ്ട് പദ്ധതി ആരംഭിച്ചത്. 1,168 കോടി രൂപ മെയ്മാസം വരെ ബോണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. സ്വര്‍ണ വിപണിയെ സംബത്തിച്ചിടത്തോളം വളരെ ചെറിയ തുക മാത്രമാണിത്. 4,677 വിലയിലാണ് സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കേണ്ടത്. എന്നാല്‍, ആഭ്യന്തര വിപണിയില്‍ 4620 രൂപയ്ക്ക് 999 പരിശുദ്ധിയില്‍ സ്വര്‍ണം ലഭ്യമാണ്.

Related post