• October 23, 2021

മീന്‍പിടുത്തത്തിനും ,വില്‍പ്പനയ്ക്കും നിയന്ത്രണം

 മീന്‍പിടുത്തത്തിനും ,വില്‍പ്പനയ്ക്കും നിയന്ത്രണം

സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധ യാനങ്ങള്‍ക്ക് മീന്‍ പിടിക്കാന്‍ കടലില്‍ പോകാമെന്ന് സര്‍ക്കാര്‍. നിയന്ത്രണങ്ങളോടെയുള്ള മീന്‍ പിടുത്തത്തിനും, വില്‍പ്പനയ്ക്കുമാണ് അനുമതി. ശനിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ഫിഷറീസ് ജെ.മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഭക്ഷ്യ സുരക്ഷയ്ക്കും ,മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കുന്നതിനുമാണ് നടപടി.

കാസര്‍കോട് ജില്ലയില്‍ ഇളവ് ബാധകമല്ല. ട്രോളിങ്ങ് ബോട്ടുകള്‍, കമ്പവല,തട്ടമഴി വഴിയുള്ള മത്സ്യബന്ധനം നിരോധിച്ചു. മത്സ്യ വില ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ നിശ്ചയിക്കും,. മത്സ്യ ലേലം ഒഴിവാക്കും. മത്സ്യ ലഭ്യത അനുസരിച്ച് ദിവസവും വില പുതുക്കും. ജില്ലയിലെ പ്രധാന ഹാര്‍ബറില്‍ നിശ്ചയിക്കുന്ന വില ജില്ലക്കാകെ ബാധകമാകും. മൊത്ത ,ചെറുകിട കച്ചവടക്കാര്‍ക്ക് ബുക്കിംഗിലൂടെ മത്സ്യം വാങ്ങാം.ഇതിനായി ഫിഷറീസ് വകുപ്പ് വിവര സാങ്കേതിക ആപ്ലിക്കേഷന്‍ തയ്യാറാക്കി.


മത്സ്യ ചന്തകള്‍ രാവിലെ ഏഴു മുതല്‍ പതിനൊന്ന് വരെ പ്രവര്‍ത്തിക്കും. മത്സ്യം വാങ്ങാനെത്തുന്നവര്‍ ഒരു മീറ്റര്‍ അകലം പാലിക്കണം.നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന മാര്‍ക്കറ്റുകള്‍ അടയ്ക്കും. നിയന്ത്രണങ്ങള്‍ തുറകളിലെ തൊഴിലാളികളെ അറിയിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ രണ്ടു ദിവസം യോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു

Related post