• June 15, 2021

‘റിസറക്ഷന്‍’ ഓര്‍മ്മപ്പെടുത്തുന്നത്!!

 ‘റിസറക്ഷന്‍’ ഓര്‍മ്മപ്പെടുത്തുന്നത്!!

ലോക്ക്ഡൗണിന്റെ ഭാവിസംബന്ധിയായ മനുഷ്യ ജീവിതത്തെക്കുറിച്ചും വികാരങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന വിഷ്ണു ടി ആര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് റിസറക്ഷന്‍. The goal of human life is not death but Resurrection എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് തുടങ്ങുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ജൂലൈ ഏഴാം തീയതി ദുല്‍ഖര്‍ സല്‍മാന്‍ തന്‌റെ യൂട്യൂബ് ചാനലിലൂടെ റീലിസ് ചെയ്ത ചിത്രത്തിന് മലയാള സിനിമാരംഗത്ത് നിന്ന് നിരവധി സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും പ്രശംസ അറിയിച്ചു.

മഹാമാരിയും അതിനെ തുടര്‍ന്നുണ്ടകുന്ന ലോക്ക്ഡൗണും മനുഷ്യ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്ന 8 മിനിറ്റു ദൈര്‍ഘ്യമുള്ള ചിത്രം, അവസാനം വരെ പ്രേക്ഷകനു സമ്മാനിക്കുന്നത് ആകാംഷയുണര്‍ത്തുന്ന ചിന്തിപ്പിക്കുന്ന ദൃശ്യാനുഭവമാണ്. ചിത്രത്തിന്‌റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു ടി ആര്‍ ആണ്. നബു ഉസ്മാന്‍ ചിത്ര സംയോജനം പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യര്‍ എന്നിവരാണ്. സംവിധായകനായ ലിയോ തദേവൂസിന്റെ മകള്‍ ലില്ലിസ് എല്‍. തദേവൂസ്, ഐറിന്‍ ജോസ് എന്നിവരാണു ആണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related post