• October 23, 2021

15 കിലോ അരി അടങ്ങുന്ന കിറ്റ് വീടുകളിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

 15 കിലോ അരി അടങ്ങുന്ന കിറ്റ് വീടുകളിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് ബിപിഎല്ലുകാര്‍ക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നല്‍കും. കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് ബിപിഎല്ലുകാര്‍ക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നല്‍കാന്‍ ധാരണയായത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കു കൂടി അരി നല്‍കുമെന്നും യോഗത്തില്‍ ധാരണയായി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ദിവസ വേതനക്കാര്‍ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബിപിഎല്ലുകാര്‍ക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു മാസത്തേക്ക് വേണ്ട അവശ്യ സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക. റേഷന്‍ കടകള്‍ വഴിയാണ് ഇത് വിതരണം ചെയ്യുക.

Related post