• June 23, 2021

റിപ്പിബ്ലിക്കന്‍ പ്രൈമറി തെരഞ്ഞെടുപ്പ്; ഇന്ത്യന്‍ വംശജന് ജയം

 റിപ്പിബ്ലിക്കന്‍ പ്രൈമറി തെരഞ്ഞെടുപ്പ്; ഇന്ത്യന്‍ വംശജന് ജയം

യുഎസ് സെനറ്റിലെക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ന്യൂജഴ്‌സിയില്‍ നിന്ന് മത്സരിച്ച റിക്ക് മേത്തയ്ക്ക് വിജയം.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് സംരംഭകനും ഫാര്‍മസിസ്റ്റുമായ റിക്ക് മേത്ത മത്സരിച്ചത്. മറ്റൊരു ഇന്ത്യന്‍ വംശജനായ ഹിര്‍ഷ സിംഗിനെയാണ് പരാജയപ്പെടുത്തിയത്.

റിക്ക് മേത്ത പോള്‍ ചെയ്തതില്‍ 85736 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഹിര്‍ഷ സിംഗിന് 75402 വോട്ടുകള്‍ ലഭിച്ചു. ഏറ്റവും കുടുതൽ ഇന്തോ-അമേരിക്കൻ പൗരൻമാരുള്ള ന്യൂജഴ്സി ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബയോടെക് സംരഭകനും ഹെൽത്ത് കെയർ വിദ​ഗ്​ദ്ധനും അറ്റോർണിയും കൂടിയാണ് റിക്ക് മേത്ത. 

Related post