• June 23, 2021

സംവരണത്തിനുള്ള അവകാശം ഭരണഘടനാ അവകാശമല്ല: സുപ്രീം കോടതി

 സംവരണത്തിനുള്ള അവകാശം ഭരണഘടനാ അവകാശമല്ല: സുപ്രീം കോടതി

സംവരണത്തിനുള്ള അവകാശം ഭരണഘടനാ അവകാശമല്ലെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി. തമിഴ്നാട്ടിലെ മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് പരാമര്‍ശം. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കി.

തമിഴ്നാട്ടിലെ യുജി, പിജി മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നും, ഇതുകൂടാതെയുള്ള അഖിലേന്ത്യാ കൗണ്‍സിലിംഗ് വിലക്കണമെന്ന ഹര്‍ജികളുമാണ് സുപ്രിംകോടതി പരിഗണിച്ചത്.

Related post