• October 26, 2021

മൗലിനോഗില്‍ മധുരക്കിഴങ്ങുമായി റിമിടോമി; വീഡിയോ കാണാം

 മൗലിനോഗില്‍ മധുരക്കിഴങ്ങുമായി റിമിടോമി; വീഡിയോ കാണാം

റിമിടോമി സഞ്ചാരത്തിലാണ്. ഇത്തവണ ഇന്ത്യയുടെ ഗിരിശൃംഗങ്ങളിലേക്കായിരുന്നു യാത്ര. മേഘാലയിലെ മൗലിനോംഗ്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം. യാത്രയിലെ ഒരു വൈകുന്നേരം പാതയോരത്തെ കുടിലില്‍ നിന്നും മധുരക്കിഴങ്ങും കട്ടന്‍ ചായയും കഴിച്ചുകൊണ്ട് ഗ്രാമത്തെ കുറിച്ച് വാചാലയാകുകയാണ് താരം. വൃത്തിയും സൗന്ദര്യവും ഒത്തിണങ്ങിയ ശാന്തമായ ഗ്രാമത്തില്‍ ധാരാളം കുടിലുകളും ഈ കൊച്ചു കുടിലികളില്‍ രുചികരമായ നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാവും എന്നതാണ് ഇവിടങ്ങളിലെ പ്രത്യേകത. മുട്ട, പൈനാപ്പിള്‍, ഫ്രഷ് പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയും ഇവിടെ ലഭിക്കും. റിമി ഇവിടെ കട്ടന്‍ചായയും കുടിച്ചിരിക്കുന്നത് കണ്ട് കൂടുതല്‍ പേര് ഈ ചെറിയ കട ലക്ഷ്യമിട്ട് എത്തുന്നുവെന്നും റിമി പറയുന്നു.

Related post