• October 26, 2021

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ജേവറില്‍ ഉയരുന്നു

 ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ജേവറില്‍ ഉയരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഡല്‍ഹി -യുപി അതിര്‍ത്തിയിലെ ജേവറില്‍. വിമാനത്താവള നിര്‍മ്മാണച്ചുമതല സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് വിമാനത്താവളത്തിനാണ്. 29560 കോടിരൂപയാണ് വിമാനത്താവള നിര്‍മ്മാണത്തിന് ചെലവ് വരുന്നത്.ഡല്‍ഹി
അന്തര്‍ദേശീയ വിമാനത്താവളത്തിനേക്കാള്‍ മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയാകും ജേവര്‍ വിമാനത്താവളം ഉയരുക.
ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം എന്ന ഖ്യാതി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിനാണ്.ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് ജേവര്‍. ബംഗളൂരിലെ അന്തര്‍ദേശീയ വിമാനത്താവളം നിര്‍മിച്ചത് സൂറിച്ച് വിമാനത്താവളമാണ്.അതിമനോഹരമായ പൂന്തോട്ടങ്ങളും ആധുനിക സൗകര്യങ്ങളുമുള്ള നിര്‍മിതി സൂറിച്ച് വിമാനത്താവളത്തിൻ്റെ പ്രത്യേകതയാണ്.ആഗ്ര,നോയിഡ, തുടങ്ങിയ മേഖലകളുടെ വികസനത്തിൻ്റെ കുതിച്ചുചാട്ടത്തിനാകും ജേവര്‍ വിമനത്താവളം വഴി തുറക്കുക.

Related post