• October 23, 2021

വിരാടിനെയും റൊണാള്‍ഡോയെയും നദാലിനെയും വെല്ലുവിളിച്ച് ഫെഡറര്‍

 വിരാടിനെയും റൊണാള്‍ഡോയെയും നദാലിനെയും വെല്ലുവിളിച്ച് ഫെഡറര്‍

വ്യായാമ ചാലഞ്ചുമായി സ്വിസ് ടെന്നിസ് താരം റോജര്‍ ഫെഡറര്‍. വിരാട് കോലി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റാഫേല്‍ നദാല്‍ തുടങ്ങിയവരെയാണ് ഫെഡറര്‍ ചാലഞ്ച് ചെയ്തത്. ലോക്ഡൗണ്‍ കാലത്ത് ദിവസേനയുള്ള ഇന്‍ഡോര്‍ ടെന്നിസ് പരിശീലനത്തിന്റെ ഭാഗമായി ഭിത്തിയില്‍ ടെന്നിസ് ബോള്‍ അടിക്കുന്ന (ഫോര്‍ഹാന്‍ഡ് വോളി) വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് ഫെഡറര്‍ ചാലഞ്ച് ചെയ്തത്. ഫെഡറര്‍ മിനിറ്റില്‍ ഏകദേശം 200 വോളികള്‍ പായിച്ചു

തന്റെ മുഴുവന്‍ ആരാധകരോടും ചാലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടശേഷമാണു ഫെഡറര്‍ സെലിബ്രിറ്റികളെ ടാഗ് ചെയ്തത്. ടെന്നിസ് താരങ്ങളായ റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, അലക്‌സാണ്ടര്‍ സ്വെരേവ്, ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടോണി ക്രൂസ്, ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്‍സന്‍ (ദ് റോക്ക്) എന്നിവര്‍ക്കു പുറമേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയോടും ചാലഞ്ച് ഏറ്റെടുക്കാന്‍ ഫെഡറര്‍ ആവശ്യപ്പെട്ടു.

ടോണി ക്രൂസ് ചാലഞ്ച് ഏറ്റെടുത്ത് ഉടന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. പാനമ വട്ടത്തൊപ്പി വച്ചു പ്രത്യക്ഷപ്പെട്ട ഫെഡറര്‍ എല്ലാവര്‍ക്കും പ്രത്യേക നിര്‍ദേശവും നല്‍കി: ‘തൊപ്പി തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം…’

Related post