• May 14, 2021

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണനേട്ടത്തില്‍ ഇന്ത്യ

 തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണനേട്ടത്തില്‍ ഇന്ത്യ


തുടര്‍ച്ചയായ രണ്ടാം ദിവസവും അന്താരാഷ്ട്ര മത്സരത്തില്‍ സ്വര്‍ണം കൊയ്ത് ഇന്ത്യ.റോം റാങ്കിങ് സീരീസ് ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങളായ ബജ്രംഗ് പൂണിക്കും രവി ദാഹിയക്കും സ്വര്‍ണം കരസ്തമാക്കി . 65 കിലോഗ്രാം വിഭാഗത്തിലാണ് ബജ്രംഗ് ന്റെ സ്വര്‍ണനേട്ടം.

അമേരിക്കയുടെ ജോര്‍ദന്‍ മൈക്കേല്‍ ഒലിവറിനെ ഫൈനലില്‍ 4-3 എന്ന കടുത്ത പോരാട്ടത്തിലാണ് ഇന്ത്യന്‍താരം മറികടന്നത്. അമേരിക്കയുടെതന്നെ സെയ്ന്‍ അലന്‍ റെഥര്‍ഫോര്‍ഡിനെ 5-4ന് കീഴടക്കിയാണ് ബജ്രംഗ് ഫൈനലിലെത്തിയത്.

രവി ദാഹിയ 61 കിലോഗ്രാം വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. കസാഖിസ്താന്റെ നര്‍ബോലത് അബ്ദുവാലിയേവിനെ 12-2 എന്ന സ്‌കോറില്‍ ദാഹിയ മറികടന്നു. ഇരുപത്തിമൂന്നുകാരന്‍ മോള്‍ദോവയുടെ അലസ്‌കാന്‍ഡ്രു ചിര്‍ട്ടോക്ക, കസാഖിസ്താന്റെ നുറിസ്ലാം സനായേവ് എന്നിവരെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. നേരത്തെ വിനേഷ് ഫോഗട്ട് വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു.

Related post