• May 13, 2021

വിനേഷ് ഫോഗട്ടിന് സ്വർണം

 വിനേഷ് ഫോഗട്ടിന് സ്വർണം

ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് റോം റാങ്കിങ് സീരീസ് മത്സരത്തില്‍ സ്വര്‍ണം . 53 കിലോഗ്രാം വിഭാഗത്തിലാണ് സ്വർണം നേടിയത്.ഫൈനലില്‍ ഇക്വഡോറിന്റെ ലുയിസ എലിസബെത്ത് വാര്‍വെര്‍ദെയ്‌ക്കെതിരെ 4-0 എന്ന നിലയില്‍ വിനേഷ് തളച്ചു.ക്രിസ്റ്റിന ബെരേസ(10-0), ലന്നുവന്‍ ലിവോ(15-5), ക്വിയാന്‍യു പാങ്(4-2) എന്നിവരെ മറികടന്നാണ് വിനേഷ് ഫൈനലില്‍ ഇടംപിടിച്ചത്. .

ഇന്ത്യയുടെ മറ്റൊരു താരമായ അന്‍ഷു മാലിക്ക് 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡലും സ്വന്തമാക്കി. സീനിയര്‍ ലെവലില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ അന്‍ഷു അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്വര്‍ണമെഡലിനായുള്ള മത്സരത്തില്‍ നൈജീരിയയുടെ ഒഡുനായോ അഡേക്കുവോറോയെയ്‌ക്കെതിരെ പതിനെട്ടുകാരിക്ക് അടിതെറ്റുകയായിരുന്നു.

Related post