• October 23, 2021

കാസര്‍കോട്ടെ കൊറോണ രോഗബാധിതന്‍ സഞ്ചരിച്ച വഴികള്‍ ഇങ്ങനെ

 കാസര്‍കോട്ടെ കൊറോണ രോഗബാധിതന്‍ സഞ്ചരിച്ച വഴികള്‍ ഇങ്ങനെ

കൊറോണ വൈറസ് സ്ഥിരീകരിച്ച കാസര്‍കോട്ടെ 47കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പുറത്തിറക്കി. 11-ാം തീയ്യതി കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാള്‍ ഒരു ദിവസം കോഴിക്കോട് തങ്ങി പിറ്റേദിവസമാണ് ട്രെയിനില്‍ കാസര്‍കോട്ടേക്ക് തിരിച്ചത്. ഇതിനു ശേഷം ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും റൂട്ട് മാപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാള്‍ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇയാളുമായി നേരിട്ട് സമ്ബര്‍ക്കത്തിലേര്‍പെട്ടവര്‍ ഉടന്‍ വിവരം നല്‍കണമെന്നും ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും രോഗലക്ഷണമുണ്ടായാല്‍ ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related post