• December 3, 2021

റോയല്‍ എന്‍ഫീല്‍ഡിന്‌റെ 650 സിസി ഫ്‌ളാറ്റ് ട്രാക്ക് മോട്ടോര്‍സൈക്കിള്‍ എത്തുന്നു.

 റോയല്‍ എന്‍ഫീല്‍ഡിന്‌റെ 650 സിസി ഫ്‌ളാറ്റ് ട്രാക്ക് മോട്ടോര്‍സൈക്കിള്‍ എത്തുന്നു.

650 സിസി ഫ്‌ളാറ്റ് ട്രാക്ക് മോട്ടോര്‍ സൈക്കിളുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതക്കളായ റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡിന്‌റെ യുകെയിലെ ടെക്‌നിക്കല്‍ സെന്‌ററിലാണ് ഫാളാറ്റ് ട്രാക്കര്‍ പുറത്തിറക്കിയത്. അടുത്തിടെ അവതരിപ്പിച്ച ഇരട്ടകളായ ഇന്‌റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്‌റല്‍ ജിടി 650മോഡലുളുടെ അതേ പ്ലാറ്റഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോട്ടോര്‍ സൈക്കിളും എത്തുക.

റോയല്‍ എന്‍ഫീല്‍ഡിന്‌റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെര്‍ഫോമന്‍സ് നിര്‍മ്മിച്ച പുതിയ ഫ്രെയ്മാണ് 650 ഫ്‌ളാറ്റ് ട്രാക്കര്‍ ഉപയോഗിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ എസ്&എസ് സൈക്കിളിന്‌റെ വലിയ ബോര്‍കിറ്റ് ുപയോഗിക്കുന്നതോടെ ഡിസ്‌പ്ലേസ്‌മെന്‌റ് 750സിസി വര്‍ധിക്കും. ട്യൂണിംഗ് വിത്യസ്തമായിരിക്കും. മികച്ച പെര്‍ഫോമന്‍സ് പോഡ് എയര്‍ ഫില്‍റ്ററുകള്‍ ഘടിപ്പിക്കും. മറ്റ് ഫ്‌ളാറ്റ് ട്രാക്ക് ബൈക്കുകളെ പോലെതന്നെ മുകളിലെക്ക് ഉയര്‍ന്നതായിരിക്കും എക്‌സ്സോസ്റ്റ്.
ചക്രങ്ങളുടെ വലിപ്പം കൂട്ടി. ഒരു ഇഞ്ചോളമാണ് വര്‍ധിപ്പിച്ചത്. 19 ഇഞ്ചാണ് ഫാളാറ്റ് ട്രാക്ക് വേര്‍ഷന്‌റെ ചക്രങ്ങളുടെ വ്യാസം. ഫാളാറ്റ് ട്രാക്ക് റേസിങ്ങിനാവശ്യമായ ഹാന്‍ഡില്‍ ബാറുകള്‍, ഫൂട്ട് പെഗുകള്‍, യോക്കുകള്‍, എന്നിവ കസ്റ്റം ബില്‍റ്റാണ്. ഹിമാലയന്‍ എഫ്ടി 411,650 സിസി ട്വിന്‍ ട്രാക്കര്‍ കണ്‍
സെപ്റ്റുകള്‍ സമീപ ഭാവിയില്‍ ടെറിയ മാറ്റങ്ങളോടെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related post