• May 13, 2021

ബിസിസിഐ ഉപദേശക സമിതിയില്‍ ആര്‍പി സിംഗ്

 ബിസിസിഐ ഉപദേശക സമിതിയില്‍ ആര്‍പി സിംഗ്

മുന്‍ ഇന്ത്യന്‍ ബൗളര്‍ ആര്‍പി സിംഗ് ബിസിസിഐ ഉപദേശക സമിതിയില്‍. മുന്‍ താരങ്ങളായ മദന്‍ ലാന്‍, സുലക്ഷണ നായിക് എന്നിവരും ഉപദേശക സമിതിയില്‍ ഉണ്ട്. ഇന്ത്യയുടെ അടുത്ത സെലക്ഷന്‍ കമ്മറ്റിയെ തിരഞ്ഞെടുക്കുക, പരിശീലകനെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇവരുടെ ജോലി. ഒരു കൊല്ലത്തേക്കായിരിക്കും ഇവരുടെ കരാര്‍.

നേരത്തെ, കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക് വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് പുതിയ ആളുകളെ ബിസിസിഐ നിയമിച്ചത്. ഇന്ത്യന്‍ സെലക്ഷന്‍ കമ്മറ്റിയില്‍ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കുക എന്നതാവും പുതിയ ഉപദേശക സമിതിയുടെ ആദ്യ ചുമതല.

14 ടെസ്റ്റും, 58 ഏകദിനങ്ങളും 10 ടി-20 മത്സരങ്ങളും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഡെക്കാണ്‍ ചാര്‍ജേഴ്‌സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ആര്‍പി സിംഗ് മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുറ്റങ്ങിയ ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2016ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2011 സീസമണില്‍ കൊച്ചി ടസ്‌കേഴ്‌സിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. 2018ലാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്.

Related post