• October 16, 2021

യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം കുതിച്ചു

 യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം കുതിച്ചു

രൂപയുടെ മൂല്യം കുതിച്ചു. യുഎസ് ഡോളറിനെതിരെയുള്ള രാവിലത്തെ 76.56 നിലവാരത്തില്‍നിന്ന് 76.41 ആയാണ് മൂല്യംകൂടിയത്. റെക്കോഡ് താഴ്ചയായ 76.86 നിലവാരത്തിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തിരുന്നത്. വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം കുറവുവരുത്തിയത് രൂപയുടെ മൂല്യത്തെ തുണച്ചു. ഓഹരി വിപണി 600 പോയന്റിലേറെ ഉയര്‍ന്നതും രൂപയ്ക്ക് കരുത്തേകി. ഡോളറിനെതിരെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളുടെയും മൂല്യംവര്‍ധിച്ചു. ഏഷ്യന്‍ സൂചികകളും നേട്ടത്തിലാണ്.

താല്‍ക്കാലികമായി ഉയര്‍ന്നെങ്കിലും രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍മൂലം രൂപ സമ്മര്‍ദത്തിലാണ്. അസംസ്‌കൃത എണ്ണവില ഇടിയുന്നതും ആവശ്യത്തിലധികം വിദേശകറന്‍സി നിക്ഷേപം രാജ്യത്തുള്ളതും കൂടുതല്‍ നഷ്ടത്തില്‍നിന്നും രൂപയെ താങ്ങിനിര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

Related post