• October 16, 2021

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 100 പൈസയുടെ വര്‍ധന

 ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 100 പൈസയുടെ വര്‍ധന

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 100 പൈസയുടെ വര്‍ധന. രാവിലെ ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയതാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്. വ്യാഴാഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 75.17ലേയ്ക്കാണ് രാവിലെ മൂല്യമുയര്‍ന്നത്. കഴിഞ്ഞദിവസം 76.10 നിലവാരത്തിലാണ് ക്ലോസ് ചെയ്തിരുന്നത്.

കോവിഡ് ബാധയെതുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തില്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മൂല്യമുയര്‍ന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മൂല്യം 75.44 നിരവാരത്തിലെത്തി. സെന്‍സെക്സ് ഒരുവേള 1500 പോയന്റിലേറെ കുതിക്കുകയും ചെയ്തിരുന്നു.

Related post