• August 2, 2021

റഷ്യയുടെ നാല് വര്‍ഷം സ്വാഹ..

 റഷ്യയുടെ നാല് വര്‍ഷം സ്വാഹ..


റഷ്യയ്ക്ക് നാല് വര്‍ഷത്തേക്ക് അന്താരാഷ്ട്ര കായിക വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട റിസള്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെ തുടര്‍ന്ന് ടോക്കിയോ ഒളിംപിക്‌സിലും 2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിലും ബെയ്ജിംഗില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിലും റഷ്യക്ക് പങ്കെടുക്കാനാവില്ല. 2020ല്‍ നടക്കുന്ന യൂറോകപ്പ് ഫുട്‌ബോളില്‍ റഷ്യക്ക് മത്സരിക്കാനാകും. അതിന് വിലക്ക് ബാധകമല്ല.

വിലക്കുള്ള നാല് വര്‍ഷം റഷ്യക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനോ മത്സരങ്ങള്‍ സംഘടിപ്പിക്കാനോ കഴിയില്ല. അതേസമയം ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്ബ കടക്കാനായാല്‍ റഷ്യന്‍ കായിക താരങ്ങള്‍ക്ക് സ്വതന്ത്രമായി മത്സരിക്കാനാകും.വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം.

Related post