• June 15, 2021

തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കി മാറ്റുന്നു

 തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കി  മാറ്റുന്നു

തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കി മാറ്റാനുള്ള നീക്കത്തിനിടെ വിവാദം. ഓട്ടോമന്‍ കാലഘട്ടത്തിലെ മുസ്ലിം പള്ളി ഇപ്പോള്‍ യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമാണ്. നിരവധി ടൂറിസ്റ്റുകള്‍ എത്തുന്ന ഈ മ്യൂസിയം വീണ്ടും ആരാധനയ്ക്കുള്ള പള്ളിമാത്രമാക്കി മാറ്റാനാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ നീക്കം നടത്തുന്നത്.

മ്യൂസിയം വീണ്ടും പള്ളി ആക്കുമ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തെ അവഗണിക്കുകയാണെന്ന് ഇതിനകം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഇപ്പോഴത്തെ തുര്‍ക്കി സ്ഥാപിതമായ ഘട്ടത്തില്‍ ഈ ആരാധനാലലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

Related post