• December 3, 2021

ഭരണഘടന ഭേദഗതിയുമായി പുടിന്‍; റഷ്യയില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും രാജിവെച്ചു

 ഭരണഘടന ഭേദഗതിയുമായി പുടിന്‍; റഷ്യയില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും രാജിവെച്ചു

ഭരണഘടനയില്‍ ഭേദഗതി വരുത്തുമെന്ന റഷ്യന്‍ പ്രസിഡന്‌റ് വ്ളാഡിമിര്‍ പുടിന്‌റെ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരും രാജി വച്ചു. പുടിന്റെ സാന്നിധ്യത്തിലായിരുന്നു രാജിപ്രഖ്യാപനം.

റഷ്യയിലെ ദേശീയ ടെലിവിഷന്‍ വഴിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
നിലവില്‍ റഷ്യയില്‍ പൂര്‍ണ അധികാരം കയ്യാളുന്നത് പ്രസിഡന്റാണ് എന്നാല്‍ പുതിയ ഭേദഗതികള്‍ വരുന്നതോടെ പ്രസിഡന്റില്‍ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനു കൈമാറും. 2024 ല്‍ പുടിന്‍ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനാണു പുതിയ നീക്കം. ഭരണഘടനയില്‍ ഭേദഗതികള്‍ വരുന്നതോടെ ഭരണഘടനയുടെ വിവിധ ആര്‍ട്ടിക്കിളുകളില്‍ മാത്രമല്ല മറിച്ച് അധികാരം തുല്യമായി വീതിക്കാനും സഹായിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നതു വരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദേഹം മന്ത്രിമാരോട് നിര്‍ദേശിക്കുകയും ചെയ്തു.

തന്റെ പിന്‍ഗാമിയെ ദുര്‍ബലപ്പെടുത്തുകയും പ്രധാനമന്ത്രിക്കും പാര്‍ലമെന്റിനും അധികാരം കൈമാറുകയും ചെയ്യുന്ന ഭരണഘടനാ ഭേദഗതികള്‍ പുടിന്‍ നിര്‍ദ്ദേശിച്ചതിന് ശേഷമായിരുന്നു ദിമിത്രി മെദ്വദേവിന്റെ രാജി പ്രഖ്യാപനം. മെദ്വദേവിന്റെ തീരുമാനത്തില്‍ പുടിന്‍ അഭിനന്ദനം അറിയിച്ചു.

Related post