• June 18, 2021

കോവിഡ് വാക്സിൻ കണ്ടെത്തിയതായി റഷ്യ

 കോവിഡ് വാക്സിൻ കണ്ടെത്തിയതായി റഷ്യ

ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്സിറ്റി.  സെചെനോവ് ഫസ്റ്റ് മോസ്‌കോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് വാക്‌സിന്‍ പരീക്ഷണം നടന്നത്.

പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതര്‍ പറഞ്ഞു. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂണ്‍ 18നാണ് യൂണിവേഴ്സിറ്റി തുടങ്ങിയത്. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന്‍ നിര്‍മ്മിച്ചത്. 

Related post