• June 19, 2021

എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

 എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം തെറ്റായവിവരമാണെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്തയാണ് ഞായറാഴ്ച വ്യാപകമായി പ്രചരിച്ചത്.

എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മകന്‍ മുരളി കൃഷ്ണ അറിയിച്ചു. ഇപ്പോള്‍ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനിടെ ഗായകരടക്കമുള്ളവര്‍ എസ് ജാനകിയുടെ കുടുംബാംഗങ്ങളെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു.

Related post