• October 16, 2021

എസ്ആന്‍ഡ്പി രാജ്യത്തെ വളര്‍ച്ചാ അനുമാനം 3.5ശതമാനമായി കുറച്ചു

 എസ്ആന്‍ഡ്പി രാജ്യത്തെ വളര്‍ച്ചാ അനുമാനം 3.5ശതമാനമായി കുറച്ചു

ആഗോള റേറ്റിങ് ഏജന്‍സിയായ എസ്ആന്‍ഡ്പി രാജ്യത്തെ വളര്‍ച്ചാ അനുമാനം 5.2 ശതമാനത്തില്‍നിന്ന് 3.5ശതമാനമായി കുറച്ചു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്കാണ് കുറച്ചത്. 2020ല്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 2.5ശതമാനമാകുമെന്നും എസ്ആന്‍ഡ്പി വിലയിരുത്തുന്നു. അതേമസമയം, സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരുന്ന ചൈനയിലെ വളര്‍ച്ച 2020ല്‍ 2.9ശതമാനമാകുമെന്നും റേറ്റിങ് ഏജന്‍സി അനുമാനിക്കുന്നു.

ഏഷ്യാ-പസഫിക് റീജിയണില്‍, 1997-1998 കാലഘട്ടത്തിന് സമാനമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയാകും രാജ്യം നേരിടേണ്ടിവരികയെന്നും എസ്ആന്‍ഡ്പിയുടെ വിശകലനത്തില്‍ പറയുന്നു. കഴിഞ്ഞയാഴ്ച മൂഡീസും രാജ്യത്തെ 2020ലെ വളര്‍ച്ചാനിരക്ക് 5.3ശതമാനത്തില്‍നിന്ന് 2.5ശതമാനമായി കുറച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചിടേണ്ട സാഹചര്യമുണ്ടായതാണ് രാജ്യത്തെ സാമ്പത്തികമേഖലയെ ബാധിക്കുക.

Related post