• July 27, 2021

ശബരിമലയില്‍ നാളെ മകരവിളക്ക്; സന്നിധാനത്ത് കനത്ത സുരക്ഷ

 ശബരിമലയില്‍ നാളെ മകരവിളക്ക്; സന്നിധാനത്ത് കനത്ത സുരക്ഷ

ശബരിമല മകരവിളക്ക് നാളെ നടക്കും. അതിന്‌റെ അവസാനഘട്ട ഒരുക്കത്തില്‍ സന്നിധാനം. സന്നിധാനത്ത് ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായി. മകരവിളക്കിനോടനുബന്ധിച്ചുള്ള പമ്പാസദ്യയും പമ്പവിളക്കും ഇന്ന് വൈകിട്ട് നടക്കും. പുലര്‍ച്ചെ 2:09 നാണ് മകര സംക്രമ പൂജ. ഉത്തരായനത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന സമയമാണ് മകരസംക്രമ പൂജ നടക്കുന്നത്. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സംക്രമ മുഹൂര്‍ത്തം പുലര്‍ച്ച 2.05 നാണ്. സന്നിധാനത്ത് ആ സമയം സംക്രമ പൂജയും അഭിഷേകവും നടക്കും

മകര പൂജകള്‍ക്ക് ശേഷം പുലര്‍ച്ചെ രണ്ടരയ്ക്ക് ഹരിവരാസനം പാടി നട അടയ്ക്കും. പുലര്‍ച്ചെ നാലിന് വീണ്ടും നട തുറക്കും. വൈകിട്ട് ആറരയ്ക്ക് തിരുവാഭരണം ചാര്‍ത്തി മഹാ ദീപാരാധന. ശേഷം പൊന്നമ്പല മേട്ടിലെ ദീപ കാഴ്ച കണ്ട് മലയിറക്കം. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായും ഇവിടെക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രണ്ടായിരം പോലീസുകാരെയാണ് മകര വിളക്ക് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. മറ്റ് സേനകളും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Related post