• October 17, 2021

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സാമ്പത്തിക സഹായം നല്‍കി പ്രമുഖര്‍

 കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സാമ്പത്തിക സഹായം നല്‍കി പ്രമുഖര്‍

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 50 ലക്ഷം രൂപാ സംഭാവന നല്‍കി.25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിന്‍ കൈമാറിയത്.

നേരത്തേ മുന്‍ ക്രിക്കറ്റ് ടീം നായകനും ഇപ്പോള്‍ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി ദുരിതബാധിതര്‍ക്കു സംഭാവന ചെയ്തിരുന്നു. 21 ദിവസം സമ്പൂര്‍ണ അടച്ചിടല്‍ (ലോക്ക് ഡൗണ്‍) പ്രഖ്യാപിച്ചതോടെ ജീവിതം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്കാണ് ഗാംഗുലി അരി എത്തിക്കുക. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസുഫ് പത്താനും നാലായിരം ഫേസ് മാസ്‌കുകള്‍ സംഭാവന ചെയ്തിരുന്നു.

21 ദിവസത്തെ ദേശീയ ലോക്ക്ഡൗണിലേക്ക് നയിച്ച ഭയാനകമായ വൈറസിനെതിരായ പോരാട്ടത്തില്‍ ശമ്പളം സംഭാവന ചെയ്ത പ്രമുഖര്‍.ഗുസ്തി താരം ബജ്റംഗ് പുനിയ, സ്പ്രിന്റര്‍ ഹിമാ ദാസ് എന്നിവരും തങ്ങളുടെ ശമ്പളം സംഭാവന ചെയ്തിരുന്നു.

Related post